ദുബായ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ പുനസ്ഥാപിക്കാൻ തീരുമാനിച്ചു. ദേശീയ ടെസ്റ്റിങ് ഏജൻസിയാണ് എക്സ്’ പ്ലാറ്റ്ഫോം വഴി ഇക്കാര്യം അറിയിച്ചത്. ദുബായ് അടക്കമുള്ള 6 രാജ്യങ്ങളിലെ എട്ടു കേന്ദ്രങ്ങൾ ഉൾപ്പെടെ ഇന്ത്യക്ക് പുറത്ത് 14 നഗരങ്ങളിലാണ് വീണ്ടും പരീക്ഷ കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയത്.
കുവൈത്ത് സിറ്റി (കുവൈത്ത്) ദുബായ്, അബുദാബി, ഷാർജ ( യു.എ.ഇ), ദോഹ (ഖത്തർ), മസ്കറ്റ് (ഒമാൻ)
റിയാദ് (സൗദി അറേബ്യ) (മനാമ ബഹ്റൈൻ) തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലാണ് കേന്ദ്രങ്ങൾ പുനസ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് Neet പരീക്ഷ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് ഇന്ത്യക്ക് പുറത്തുള്ള കേന്ദ്രങ്ങൾ ഒഴിവാക്കിയത്. ഇതേ തുടർന്ന് നേരത്തെ മറ്റു കേന്ദ്രങ്ങൾ തെരഞ്ഞെടുത്തവർക്ക് സൗകര്യ പ്രദമായ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാവുന്നതാണ്.