അജ്മാനിലെ 36 തടവുകാരുടെ കടങ്ങൾ ഈ റമദാനിൽ വീട്ടുന്നതിന് ദുബായ് ആസ്ഥാനമായുള്ള ദാർ അൽ ബെർ സൊസൈറ്റി (DABS) 1.3 മില്യൺ ദിർഹം സംഭാവന ചെയ്തു. ‘റിലീവ് മൈ ഗ്രീഫ്, മേക്ക് മൈ ഫാമിലി ഹാപ്പി’ പദ്ധതിയുടെ ഭാഗമായാണ് അജ്മാൻ പോലീസിന് ചെക്ക് കൈമാറിയത്.
യുഎഇയുടെ സഹിഷ്ണുതയുടെയും സ്വീകാര്യതയുടെയും മൂല്യങ്ങൾ ഊന്നിപ്പറയുകയും, ജീവിതത്തിൻ്റെ എല്ലാ തലങ്ങളിലും ആളുകൾക്ക് പ്രതീക്ഷ നൽകാനാണ് രാജ്യം എപ്പോഴും ശ്രമിക്കുന്നതെന്ന് DABS ഡയറക്ടർ മുഹമ്മദ് അൽ മദനി പറഞ്ഞു. തടവുകാരുടെ കടബാധ്യതകൾ തീർത്ത്, അവരെ സമൂഹത്തിലേക്ക് പുനഃക്രമീകരിക്കാനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്താനും കഴിയുമെന്ന് ഫൗണ്ടേഷൻ പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. സംഘടന മൊത്തം 1.35 മില്യൺ ദിർഹം അജ്മാൻ പോലീസിന് സംഭാവന നൽകിയിട്ടുണ്ട്.
അതേസമയം തടവുകാരുടെ ക്ഷേമത്തെ പിന്തുണയ്ക്കുന്നതിനുള്ള അവരുടെ അചഞ്ചലമായ പ്രതിബദ്ധതയ്ക്ക്” DABS-ന് അജ്മാനിലെ പീനൽ ആൻഡ് റിഫോം ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ കേണൽ മുഹമ്മദ് മുബാറക് അൽ ഗഫ്ലി, നന്ദി അറിയിച്ചു. സാമൂഹിക ശാക്തീകരണവും ഐക്യദാർഢ്യവും വളർത്തിയെടുക്കുന്നതിൽ കമ്മ്യൂണിറ്റി അംഗങ്ങൾ, വ്യവസായികൾ, പ്രമുഖ വ്യക്തികൾ എന്നിവർ വഹിച്ച നിർണായക പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു.