മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തെ യു.എ.ഇ ശക്തമായി അപലപിച്ചു. ഭീകരാക്രമണത്തിൽ 40 പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ 40 ഓളം പേരുടെ നില ഗുരുതരമാണ്.
ഈ ക്രിമിനൽ പ്രവൃത്തികളെ യുഎഇ ശക്തമായി അപലപിക്കുന്നുവെന്നും അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായി സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും ശാശ്വതമായി നിരസിക്കുന്നതായും വിദേശകാര്യ മന്ത്രാലയം (MoFA) പ്രസ്താവനയിലൂടെ വ്യക്തമാക്കി.
റഷ്യയിലെ സർക്കാരിനോടും ജനങ്ങളോടും ഈ ഹീനമായ കുറ്റകൃത്യത്തിന് ഇരയായവരുടെ കുടുംബങ്ങളോടും മന്ത്രാലയം ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.