മോസ്‌കോയിലുണ്ടായ ഭീക രാക്രമണത്തെ ശക്തമായി അപലപിച്ച് യു.എ.ഇ

മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തെ യു.എ.ഇ ശക്തമായി അപലപിച്ചു. ഭീകരാക്രമണത്തിൽ 40 പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ 40 ഓളം പേരുടെ നില ഗുരുതരമാണ്.

ഈ ക്രിമിനൽ പ്രവൃത്തികളെ യുഎഇ ശക്തമായി അപലപിക്കുന്നുവെന്നും അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായി സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും ശാശ്വതമായി നിരസിക്കുന്നതായും വിദേശകാര്യ മന്ത്രാലയം (MoFA) പ്രസ്താവനയിലൂടെ വ്യക്തമാക്കി.

റഷ്യയിലെ സർക്കാരിനോടും ജനങ്ങളോടും ഈ ഹീനമായ കുറ്റകൃത്യത്തിന് ഇരയായവരുടെ കുടുംബങ്ങളോടും മന്ത്രാലയം ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!