ഷാർജ : ഗതാഗതം പൂർണ്ണമായി പുനഃസ്ഥാപിച്ചു

Sharjah: Traffic has been fully restored

മഴക്കെടുത്തി മൂലം ഒരാഴ്ച്ചയിലധികമായി ഷാർജയിലുണ്ടായ വെള്ളക്കെട്ടു കാരണം നഗരത്തിന്റെ പല ഭാഗങ്ങളുലുമുണ്ടായ ഗതാഗത തടസ്സം നീക്കിയതായി ഷാർജ ദുരന്ത നിവാരണ വിഭാഗം ബുധനാഴ്ച അറിയിച്ചു.

ദുബായ്‌വാർത്ത വാട്ട്‌സ്ആപ്പ് ചാനലിൽ അംഗമാകൂ… click here

മഴ മാറിയെങ്കിലും പല റോഡുകളിലും വെള്ളം കെട്ടിക്കിടന്ന് വാഹന യാത്ര തടസ്സപ്പെടുകയും നഗരവാസികൾക്ക് പലവിധ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ചെയ്തിരുന്നു. ഫ്ലാറ്റുകളിൽ താമസിക്കുന്ന പല കുടുംബങ്ങൾക്കും പുറത്തിറങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല. അവർക്കെല്ലാം ആശ്വാസമായി മലിനജലം ഒഴുക്കിക്കളയുകയും വാഹനഗതാഗതം പുന:സ്ഥാപിക്കുകയും ചെയ്തു.

“ജീവിതം സാധാരണ നിലയിൽ തിരിച്ചെത്തി” എന്ന് അധികൃതർ പറഞ്ഞു. എങ്കിലും ദുരന്തത്തിൽ പെട്ടവർക്കായി തുറന്നിട്ടുള്ള എല്ലാ കേന്ദ്രങ്ങളും തുടരുന്നതായിരിക്കുമെന്നും അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!