യുഎഇയിൽ ബലിപെരുന്നാൾ ആഘോഷത്തിലലിഞ്ഞ് സ്വദേശികളും വിദേശികളും

Locals and foreigners celebrate Eid in the UAE

ഇന്നലെ അതിരാവിലെ നടന്ന പെരുന്നാൾ നമസ്കാരത്തോടെയാണ് പെരുന്നാൾ ചടങ്ങുകൾ ആരംഭിച്ചത്. ഇബ്രാഹിം പ്രവാചകന്റെയും കുടുംബത്തിന്റെയും ത്യാഗ സന്ദേശങ്ങൾ പങ്കുവച്ച് യു.എ.ഇ. യിലെ വിശ്വാസി സമൂഹവും ബലിപെരുന്നാൾ ആഘോഷിച്ചു.

പള്ളികളിലും ഈദ് മുസല്ലകളിലുമായി സ്വദേശികളും, വിദേശികളും, കുട്ടികളും സ്ത്രീകളും ഉൾപ്പടെ ആയിരങ്ങൽ നമസ്കാരത്തിന് ഒഴുകിയെത്തിയിരുന്നു. പെരുന്നാൾ ഖുത്തുബക്ക് ശേഷം പരസ്പരം ആലിംഗനം ചെയ്‌തും ആശംസകൾ കൈമാറിയുമാണ് വിശ്വാസികൾ പിരിഞ്ഞത്,

യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹിയാൻ, യു,എ,ഇ.വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാന മന്ത്രിയും പ്രസിഡൻഷ്യൽ കാര്യമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹിയാൻ, എന്നിവർ ഈദ് ദിനത്തിൽ വിവിധ രാഷ്ട്ര നേതാക്കളിൽ നിന്നുള്ള ആശംസകൾ സ്വീകരിച്ചു.

ഷെയ്ഖ് മൻസൂർ ഉൾപ്പടെ പ്രമുഖർ അബുദാബി ഷെയ്ഖ് സായിദ് പള്ളിയിൽ നടന്ന ഈദ് നമസ്കാരത്തിൽ പങ്കെടുത്തു. തുടർന്ന് അൽ മുശ്രിഫ് കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ വിവിധ എമിറേറ്റുകളിലെ കിരീടാവകാശികൾ, ഉപഭരണാധികാരികൾ, ശൈഖുമാർ, മറ്റ് അഭ്യുദയകാംഷികൾ എന്നിവരെ അദ്ദേഹം സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!