സൈക്കിൾ ഓടിച്ചിരുന്ന 12 വയസുകാരൻ വാഹനവുമായി കൂട്ടിയിടിച്ച് മരിച്ചതായി ഫുജൈറ പോലീസ് അറിയിച്ചു. ഫുജൈറയിലെ അൽ ഫസീൽ ഏരിയയിൽ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അപകടം. അപകടം നടന്നയുടൻ എമിറാത്തി ബാലനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
അൽ ഫൈസിലിൽ വെച്ച് കുട്ടിയെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നും ഡ്രൈവറെ അപകട സ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്യുകയും കൂടുതൽ അന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തതായി പോലീസ് അറിയിച്ചു.