യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേയ്സ് അബുദാബിയിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കുന്ന വിമാനങ്ങൾക്ക് 20 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യുന്നു. അബുദാബിയെയും ഇന്ത്യയെയും ബന്ധിപ്പിക്കുന്നതിൻ്റെ 20 വർഷം ആഘോഷിക്കുകയാണവർ. ഓഫർ പരിമിത കാലത്തേക്ക് സാധുതയുള്ളതാണ്. ഈ വർഷം ഒക്ടോബർ 1 മുതൽ 2025 മാർച്ച് 15 വരെയുള്ള യാത്രകൾക്കായി സെപ്റ്റംബർ 19 മുതൽ 21 വരെയാണ് ഓഫർ.
എയർലൈൻ ഇപ്പോൾ ഇന്ത്യയിലുടനീളമുള്ള 11 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഴ്ചയിൽ 176 സർവീസുകൾ നടത്തുന്നു. ഇത് ഇന്ത്യൻ യാത്രക്കാർക്ക് മിഡിൽ ഈസ്റ്റ്, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്ക് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നു.