അബുദാബിയിലെ താമസക്കാർക്ക് റെഡ്, യെല്ലോ ഫോഗ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂടൽമഞ്ഞ് കാരണം ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. തലസ്ഥാനത്തെ നിരവധി ആന്തരിക, ബാഹ്യ റോഡുകളിൽ വേഗത കുറയ്ക്കൽ സംവിധാനം സജീവമാക്കിയിട്ടുണ്ട്. കൂടാതെ ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗ പരിധികൾ പാലിക്കാൻ ഡ്രൈവർമാരോട് നിർദ്ദേശമുണ്ട്.
ഇന്നത്തെ കാലാവസ്ഥ പൊതുവെതെളിഞ്ഞതായിരിക്കും. ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായ അവസ്ഥ പ്രതീക്ഷിക്കാം. നാഷണൽ മെറ്റീരിയോളജിക്കൽ സെൻ്റർ (NCM) പറയുന്നതനുസരിച്ച്, രാത്രിയിലും ബുധനാഴ്ച രാവിലെ വരെയും ഈർപ്പത്തിൻ്റെ അളവ് വർദ്ധിക്കും, ചില തീരപ്രദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്.