ഷാർജയിൽ അപകട മരണങ്ങളിൽ 15 ശതമാനം കുറവ്; കണക്കുകൾ പുറത്തുവിട്ട് അധികൃതർ

ദുബായ്: ഷാർജയിൽ ഗതാഗത സംബന്ധമായ അപകട മരണങ്ങളിൽ 15 ശതമാനം കുറവ്. 2024 ന്റെ ആദ്യ പകുതിയിലെ കണക്കുകൾ പരിശോധിക്കുമ്പോഴാണ് ഇത് വ്യക്തമാകുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ട്രാഫിക് അപകടങ്ങളിലും അതുമായി ബന്ധപ്പെട്ട മരണങ്ങളിലും ഗണ്യമായ കുറവുണ്ടായതായാണ് ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്മെന്റിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

10,000 വാഹനങ്ങളിൽ ട്രാഫിക് അപകടങ്ങളിൽ 9 ശതമാനം കുറവുണ്ടായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. അതോറിറ്റി നടത്തുന്ന തീവ്രമായ ട്രാഫിക് ക്യാമ്പെയ്നുകളുടെ ഫലമായാണ് അപകട നിരക്ക് കുറഞ്ഞതെന്നാണ് വിലയിരുത്തുന്നത്. റോഡ് സുരക്ഷിതത്വം പ്രോത്സാഹിപ്പിക്കുന്നതിനും മാരകവും ഗുരുതരവുമായ അപകടങ്ങൾ കുറയ്ക്കുന്നതിനുമുള്ള അവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ അധികൃതർ നടത്തുന്നുണ്ട്.

ഡ്രൈവർമാരും റോഡ് ഉപയോക്താക്കളും ട്രാഫിക് നിയന്ത്രണങ്ങൾ പാലിക്കണമെന്നും വേഗപരിധി നിരീക്ഷിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!