ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തൽ; ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ച് അബുദാബി ഗ്ലോബൽ മാർക്കറ്റ്

അബുദാബി: ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ച് അബുദാബി ഗ്ലോബൽ മാർക്കറ്റ്. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും അധികാര പരിധിക്കുള്ളിൽ റിയൽ എസ്റ്റേറ്റ് നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും വേണ്ടിയാണ് നടപടി. എഡിജിഎമ്മിന്റെ റിയൽ എസ്റ്റേറ്റ്, ഓഫ് പ്ലാൻ ഡെവലപ്മെന്റ് റെഗുലേഷനുകൾ എന്നിവ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവും പുതിയ നടപടിയ്ക്ക് പിന്നിലുണ്ട്.

റിയൽ എസ്റ്റേറ്റ് മേഖലയിലെ വളർച്ചയെയും നവീകരണത്തെയും പിന്തുണയ്ക്കുക, ബിസിനസ് സൗഹൃദ അന്തരീക്ഷം എന്ന നിലയിലും ആഗോള, പ്രാദേശിക നിക്ഷേപകർക്ക് വിശ്വസനീയമായ ലക്ഷ്യസ്ഥാനം എന്ന നിലയിലും എഡിജിഎമ്മിന്റെ ആഗോള സ്ഥാനം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമുണ്ട്.

ഏകീകൃത റിയൽ എസ്റ്റേറ്റ് സേവനങ്ങളുടെ മുഴുവൻ സേവനങ്ങളും പ്ലാറ്റ്‌ഫോമിലൂടെ ലഭിക്കും. സുതാര്യത, ഓഹരി ഉടമകളുടെ താൽപര്യങ്ങൾ സംരക്ഷിക്കൽ എന്നിവ ഉറപ്പുവരുത്തുന്നതിനാണ് റഗുലേറ്ററി ചട്ടക്കൂട് രൂപകൽപന ചെയ്തിരിക്കുന്നത്. ഹ്രസ്വകാല റസിഡൻഷ്യൽ ലീസുകൾ, ഓഫ്-പ്ലാൻ വികസനം, ഓഫ്-പ്ലാൻ വിൽപന, എസ്‌ക്രോ ക്രമീകരണങ്ങൾ, റിയൽ പ്രോപ്പർട്ടികൾക്കും പ്രഫഷണലുകൾക്കുമായി ഒരു പുതിയ റജിസ്‌ട്രേഷൻ ചട്ടക്കൂട്, അൽ റീം ഐലൻഡ് ട്രാൻസിഷണൽ പ്രൊവിഷൻ എന്നിവയ്ക്കുള്ള നിയമനിർമ്മാണം തുടങ്ങിയവയെല്ലാമുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!