പൊതുമാപ്പിൽ നാട്ടിൽ പോകാനിരുന്നതിന്റെ തലേ ദിവസം ആ സഹോദരൻ മരിച്ചു : നൊമ്പരമായി അഷ്റഫ് താമരശേരിയുടെ കുറിപ്പ്

Going to go home on amnesty, expatriate brother who was called as pasan died the day before he was going to leave: Ashraf Thamarassery's note

”യുഎഇയിലെ പൊതുമാപ്പിൽ നാട്ടിൽ പോകാൻ ഔട്ട്‌ പാസ് ലഭിക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് ഒരു പ്രവാസി സഹോദരൻ തന്നെ വിളിച്ചപ്പോൾ ഔട്ട്‌ പാസ് ശരിയാക്കി നൽകുകയും തുടർന്ന് ആ സഹോദരൻ പോകാനിരുന്നതിന്റെ തലേ ദിവസം മരണത്തിന് കീഴടങ്ങി” സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരിയുടെ ഈ കുറിപ്പ് പ്രവാസലോകത്ത് ഇപ്പോൾ നൊമ്പരമായി മാറിയിരിക്കുകയാണ്…

ഇന്നലെ 2024 നവംബർ 9 നാണ് അഷ്‌റഫ് താമരശ്ശേരി തന്റെ സമൂഹമാധ്യമഅക്കൗണ്ടിൽ ഇങ്ങനെ കുറിച്ചത്.

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ ….

മരണം ആരെ എപ്പോൾ തേടി വരും എന്നൊരു നിശ്ചയവുമില്ല… കഴിഞ്ഞ ദിവസം ഒരു സഹോദരൻ വിളിച്ചിരുന്നു. അദ്ദേഹത്തിന് യു എ ഇ പ്രഖ്യാപിച്ച പൊതുമാപ്പിൽ നാട്ടിൽ പോകാൻ ഔട്ട്‌ പാസ് ലഭിക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചായിരുന്നു ആ വിളി. അദ്ദേഹത്തിന്റെ ആവശ്യം ഏറ്റെടുത്തു. അല്പം കഴിഞ്ഞു പിന്നേയും വിളിച്ചു. ഇദ്ദേഹത്തിന്റെ പരിചയത്തിലുള്ള മറ്റൊരാൾക്കും ഔട്ട്‌ പാസ് വേണമെന്ന്. രണ്ട് പേർക്കും ഔട്ട്‌ പാസ് റെഡിയാക്കി. പോകാനിരുന്നതിന്റെ തലേ ദിവസം ഈ സഹോദരൻ മരണത്തിന് കീഴടങ്ങി. ഹൃദയമാഘാതമായിരുന്നു മരണത്തിന് കാരണം. ഈ സഹോദരനോടൊപ്പം ഔട്ട്‌ പാസ് ലഭിച്ച സഹോദരൻ നാട്ടിലേക്ക് യാത്രയായി. ഈ സഹോദരൻ ജീവിതത്തിൽ നിന്ന് തന്നെ യാത്രയായി.
മരണം ഇങ്ങിനെയാണ് ഏത് വഴിയിലാണ് കാത്ത് നിൽക്കുന്നത് എന്ന് ഒരാൾക്കും പ്രതീക്ഷിക്കാൻ കഴിയില്ല……
നമ്മിൽ നിന്നും വിടപറഞ്ഞു പോയ പ്രിയ സഹോദരങ്ങൾക്ക് ദൈവം നന്മകൾ ചൊരിയുമാറാകട്ടെ….
അവരുടെ പ്രിയപ്പെട്ടവർക്ക് ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ……

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!