പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തശേഷം ഗൾഫിലേക്ക് കടന്ന പ്രതിയെ ഒന്നര വർഷത്തിനുശേഷം ഇൻ്റർപോളിൻ്റെ സഹായത്തോടെ അബുദാബിയിൽ വെച്ച് പിടികൂടി. മൂവാറ്റുപുഴ രണ്ടാർക്കര സ്വദേശിയായ കാഞ്ഞൂർ പുത്തൻപുരയിൽ വീട്ടിൽ സുഹൈൽ (27) ആണ് പിടിയിലായത്. കസ്‌റ്റഡിയിലെടുത്ത സുഹൈലിന ഇപ്പോൾ നാട്ടിലെത്തിച്ചിട്ടുണ്ട്. 2022ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇയാൾ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു.
2023ൽ പൊലീസ് കേസിൻ്റെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം മൂവാറ്റുപുഴ പോക്സോ കോടതിയിൽ സമർപ്പിച്ചിരുന്നു. പിന്നീട് കോടതി പ്രതിക്കെതിരെ വാറൻ്റ് പുറപ്പെടുവിച്ചെങ്കിലും ഹാജരായില്ല.
ഇതേത്തുടർന്ന് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും പോലീസ് അബുദാബിയിലെത്തി ഇൻ്റർപോളിൻ്റെ സഹായത്തോടെ പിടികൂടുകയുമായിരുന്നു.