ദുബായ്: യുഎഇയിൽ കൊടുംചൂട്. ഏറ്റവും ഉയർന്ന താപനിലയാണ് രാജ്യത്ത് ഇന്ന് രേഖപ്പെടുത്തിയത്. ഇന്ന് 51.6 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രാജ്യത്ത് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അൽഐനിലെ സ്വീഹാനിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. ഈ സീസണിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്.
കഴിഞ്ഞ ദിവസം അബുദാബി ഷവാമെഖിൽ ഉച്ചയ്ക്ക് 2.30നു രേഖപ്പെടുത്തിയ താപനില 50.4 ഡിഗ്രി സെൽഷ്യസായിരുന്നു. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് യുഎഇയിൽ ഏറ്റവും കൂടിയ ചൂട് അനുഭവപ്പെടുന്നത്.