അബുദാബി: അബുദാബിയിൽ തീപിടുത്തം. മുസഫ വ്യാവസായിക മേഖലയിലെ ഒരു വെയർഹൗസിലാണ് തീപിടുത്തമുണ്ടായതെന്ന് പോലീസ് അറിയിച്ചു. അഗ്നശമന സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള നടപടികൾ ആരംഭിച്ചു.
അതേസമയം, തീപിടുത്തമുണ്ടാകാനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.