ദുബായിൽ പെരുന്നാൾ ദിനത്തിൽ സ്‌കൂബ ഡൈവിങ്ങിനിടെയുണ്ടായ അപകടത്തെതുടർന്ന് മലയാളി യുവാവിന് ദാരുണാന്ത്യം

Kottayam native dies tragically after scuba diving accident in Dubai on Eid

ദുബായിൽ പെരുന്നാൾ ദിനത്തിൽ സ്‌കൂബ ഡൈവിങ്ങിനിടെയുണ്ടായ അപകടത്തെതുടർന്ന് തൃശൂർ വടക്കാഞ്ചേരി വേലൂർ സ്വദേശി ഒലെക്കേങ്കിൽ വീട്ടിൽ ഐസക് പോൾ (29) മരിച്ചു.

ബലി പെരുന്നാൾ അവധി ദിനമായിരുന്ന ഇന്നലെ വെള്ളിയാഴ്ച്ച ദുബായ് ജുമൈറ ബീച്ചിൽ സ്‌കൂബ ഡൈവിങ്ങിനിടെ അപകടമുണ്ടാകുകയും തുടർന്ന് ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഐസക്കിന്റെ ഭാര്യയും അവരുടെ സഹോദരൻ ഐവിനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നെങ്കിലും അവർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇരുവരും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.  കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി യുഎഇയിലുള്ള ഐസക് ദുബായ് അലെക് എൻജീനിയറിങ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!