സാഹിത്യ ലോകത്ത് വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ തന്റെതായ സ്ഥാനം ഉറപ്പിച്ച അഖിൽ പി ധർമ്മജന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം.
അദ്ദേഹത്തിന്റെ റാം കെയര്‍ ഓഫ് ആനന്ദി എന്ന നോവലാണ് പുരസ്കാരത്തിന് അർഹമായത്.
ആലപ്പുഴ ജില്ലയിലെ തീരദേശഗ്രാമത്തിൽ നിന്നും സിനിമ പഠിക്കാന്‍ ചെന്നൈ നഗരത്തിലെത്തിയ ശ്രീറാം എന്ന യുവാവും ആനന്ദി എന്ന ശ്രീലങ്കന്‍ യുവതിയുടെയും ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് റാം കെയര്‍ ഓഫ് ആനന്ദിയുടെ ഇതിവൃത്തം. പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയുമൊക്കെ നിറയുന്ന നോവല്‍ മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നോവല്‍ കൂടിയാണ്.
കൂടാതെ തിരക്കഥ എഴുതിയ “2018” എന്ന സിനിമയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു