വയനാട് മുണ്ടക്കൈ പുന്നപുഴയിൽ ശക്തമായകുത്തൊഴുക്കെന്ന് റിപ്പോർട്ടുകൾ. പ്രദേശവാസികൾക്ക് ഇപ്പോൾ ജാഗ്രതാനിർദേശം നൽകിയിരിക്കുകയാണ്. ബെയ്ലി പാലത്തിന് സമീപം കലങ്ങി മറിഞ്ഞാണ് പുന്നപുഴ ഒഴുകുന്നത്.
പ്രദേശത്ത് കഴിഞ്ഞ ജൂലായ് 30 ന് ഉരുൾപൊട്ടൽ ദിവസം ഉണ്ടായതിനെക്കാൾ കനത്ത മഴയാണ് ഇന്നലെ രാത്രി മുതൽ കനത്ത മഴയാണ് ഇവിടെ പെയ്തുകൊണ്ടിരിക്കുന്നത്. ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ടോ എന്ന കാര്യം അധികൃതർ പരിശോധിച്ചുവരികയാണ്. ഫയർഫോഴ്സും പോലീസും സ്ഥലത്തുണ്ട്.