മുഖ്യമന്ത്രിയിൽ നിന്ന് ഇൻഫ്ലുവെൻഷ്യൽ റിയൽ എസ്റ്റേറ്റ് അഡ്വൈസർ അംഗീകാരം ഏറ്റുവാങ്ങി സായ് ശ്യാം

Sai Shyam receives Influential Real Estate Advisor recognition from the Chief Minister

നവംബർ 8. അബുദാബി :കൈരളി ടി വി യുടെ സിൽവർ ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് അബുദാബി എത്തിഹാദ് അരീന വേദിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനിൽ നിന്ന് ELL പ്രോപ്പർട്ടീസ് സ്ഥാപകനും സി ഇ ഒ യും പ്രമുഖ റിയൽ എസ്റ്റേറ്റ് അഡ്വൈസറുമായ സായ് ശ്യാം രാമ ചന്ദ്രൻ തന്റെ മേഖലയിലെ പ്രവർത്തന മികവിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി.

ഗൾഫ്‌ മേഖലയിൽ കഴിഞ്ഞ 10 വർഷമായി റിയൽ എസ്റ്റേറ്റ് രംഗത്ത് സെലിബ്രിറ്റികൾക്ക് അടക്കം ശരിയായ നിക്ഷേപ അഡ്വൈസറി നൽകിക്കൊണ്ടിരിക്കുന്ന സായ് ശ്യാം ദുബായിലെ ഏറ്റവും വിശ്വസ്ത നാമമാണ്. നൂറുകണക്കിന് നിക്ഷേപകർക്ക് യുഎ ഇ യിൽ ദീർഘകാല ഗുണം ലഭിക്കുന്ന റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾ ചൂണ്ടിക്കാണിച്ചു കൊടുത്തിട്ടുള്ള സായ് ശ്യാം ദുബായിലെ സെമി ഗവൺമെന്റ് പ്രസ്ഥാനമായ DEYAAR ന്റെ പ്രമുഖ ചാനൽ പാർട്ണർ ആണ്.

സോഷ്യൽ മീഡിയ വഴി സായ് ശ്യാം (explore_dubai_with_sai)നടത്തിക്കൊണ്ടിരിക്കുന്ന നിക്ഷേപ ക്ലാസ്സുകൾക്ക് ലോകം മുഴുവനുമുള്ള മലയാളികൾ ക്കിടയിൽ വൻ പ്രചാരമുണ്ട്. സായ് ശ്യാമിന്റെ ഭാര്യ ഐശ്വര്യ യും (aiswaryash )സോഷ്യൽ മീഡിയയിൽ ഫാഷൻ മേഖലയിൽ ഇൻഫ്ലുൻസർ ആണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!