മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി : യുഎഇ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി നാട്ടിലേക്ക് മടങ്ങി.

Chief Minister Pinarayi Vijayan met with the Crown Prince of Abu Dhabi_ The Chief Minister returned home after completing the visit.

മൂന്ന് ദിവസത്തെ യുഎഇ സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.സന്ദർശനം പൂർത്തിയാക്കിയ മുഖ്യമന്ത്രി നാട്ടിലേക്ക് മടങ്ങി.

ഇന്നലെ അബുദാബിയിൽ നടന്ന കൂടിക്കാഴ്‌ചയിൽ സാമ്പത്തിക വികസന പങ്കാളിത്തങ്ങൾ കൂടുതൽ വിപുലമാക്കാൻ ചർച്ചയിൽ ധാരണയായി. കൂടുതൽ നിക്ഷേപപദ്ധതികൾക്ക് വഴിതുറക്കുന്ന ചർച്ചകൾക്കും തീരുമാനമായി.

അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ അഹമ്മദ് ജാസിം അൽ സാബി, അബുദാബി എക്സിക്യൂട്ടിവ് കൗൺസിൽ സെക്രട്ടറി ജനറലും കിരീടാവകാശിയുടെ ഓഫിസ് ചെയർമാനുമായ സൈഫ് സഈദ് ഗൊബഷ്, മന്ത്രി സജി ചെറിയാൻ, ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി എന്നിവരും സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!