20 % വരെ കിഴിവ് : ഇന്ത്യ-യുഎഇ യാത്രാ നിരക്കുകൾ 320 ദിർഹം മുതൽ.. : എക്സ്പ്രസ് മോര്‍ സെയിലുമായി എയര്‍ ഇന്ത്യ എക്‌സപ്രസ്

Up to 20% off: India-UAE fares starting from Dh320...: Air India Express with Express More Sale

ടിക്കറ്റ് നിരക്കില്‍ 20 % ഇളവോടെ എക്സ്പ്രസ് മോര്‍ സെയില്‍’ എന്ന പേരിൽ പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സപ്രസ്. ഫെബ്രുവരി 11 മുതല്‍ ഡിസംബര്‍ 31 വരെയുള്ള യാത്രകള്‍ക്കാണ് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി അഞ്ച് വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കുക.

ആഭ്യന്തര, അന്താരാഷ്ട്ര യാത്രകളില്‍ 20 ശതമാനം വരെ കിഴിവ് ലഭ്യമാക്കുമെന്നാണ് പ്രഖ്യാപനം. ഈ മാസം 11 മുതല്‍ ഡിസംബര്‍ 31 വരെയുള്ള യാത്രകള്‍ക്കാണ് ഈ അനൂകൂല്യം ലഭിക്കുക. ഫെബ്രുവരി അഞ്ച് വരെ ഇളവുകളോടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും. ഓഫര്‍ കാലയളവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കില്ല. കൂടാതെ ഒരുതവണ സൗജന്യമായി യാത്രാ തീയതി മാറ്റാനും സാധിക്കും. ഇന്ത്യ-യുഎഇ സെക്ടറിൽ 320 ദിർഹം മുതലാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!