ദുബായിലെ പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിച്ചവരുടെ എണ്ണം 80.21 കോടിയാണെന്ന് ദുബായ് റോഡ് ഗതാഗത അതോറിറ്റി (RTA) അറിയിച്ചു. 2024ലെ 74.71 കോടി യാത്രക്കാരുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 7.4 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശരാശരി ദിവസേന 22 ലക്ഷം യാത്രക്കാർ യാത്ര ചെയ്തതായാണ് കണക്കുകൾ.
പ്രീമിയം (ലിമോസിൻ) സേവനങ്ങൾ മാത്രം 2.36 കോടി യാത്രക്കാർ ഉപയോഗിച്ചിട്ടുണ്ട്. മൊത്തം 16.73 കോടി ട്രിപ്പുകളാണ് രേഖപ്പെടുത്തിയത്. ഇതിൽ 12 കോടി ടാക്സി യാത്രകളും 4.1 കോടിയിലധികം ഷെയെർഡ് മൊബിലിറ്റി യാത്രകളുമാണ്. ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഏറ്റവും കൂടുതൽ പൊതു ഗ താഗതം ഉപയോഗിച്ച മാസങ്ങൾ.






