യുഎഇയിൽ റെയിൽമാർഗം വാഹനങ്ങൾ എത്തിച്ച് എത്തിഹാദ് റെയിൽ

Etihad rail to deliver vehicles by rail

യുഎഇയിൽ ആദ്യമായി റെയിൽമാർഗം വാഹനങ്ങൾ എത്തിച്ച് എത്തിഹാദ് റെയിൽവേ. ഫുജൈറ തുറമുഖത്ത് നിന്ന് അബുദാബിയിലേക്കാണ് നൂറുകണക്കിന് വാഹനങ്ങൾ റെയിൽമാർഗം കടത്തിക്കൊണ്ടുവന്നത്.

ഇതോടെ ചരക്കുനീക്കത്തിന് റെയിൽ സംവിധാനം ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന്റെ പുതിയഘട്ടത്തിലേക്ക് കടക്കുകയാണ് യു.എ.ഇ. ദേശീയ റെയിൽ ശൃംഖലയായ എത്തിഹാദ് റെയിൽ വഴി ആദ്യ ഓട്ടോമൊബൈൽ ചരക്കുകൾ വിജയകരമായി ലക്ഷ്യത്തിലെത്തിച്ചതോടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ചരക്ക് നീക്കത്തിന് വേഗം കൂടുമെന്നാണ് പ്രതീക്ഷ.

കിഴക്കൻ തീരമായ ഫുജൈറ തുറമുഖത്ത് എത്തിയ നിസാൻ വാഹനങ്ങളാണ് ആദ്യമായി അബുദാബി കിസാഡിലെ ഡ്രൈപോർട്ടിൽ എത്തിച്ചത്. ലോജിസ്റ്റിക് രംഗത്ത് കൂടുതൽ സുസ്ഥിരപദ്ധതികൾ നടപ്പാക്കാൻ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. യു.എ.ഇയിലെ പ്രമുഖ വാഹന ഏജൻസിയായ അൽമസൂദ് ഓട്ടോമൊബൈൽസിന് വേണ്ടിയാണ് നിസാൻ വാഹനങ്ങൾ റെയിൽമാർഗം അബുദാബിയിൽ എത്തിച്ചത്. എത്തിഹാദ് റെയിലിൻ്റെ അനുബന്ധ സ്ഥാപനമായ ഇത്തിഹാദ് റെയിൽ ഫ്രൈറ്റുമായി പങ്കാളിത്തമുള്ള സ്ഥാപനമാണ് അൽ മസൂദ് ഓട്ടോമൊബൈൽസ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!