ദുബായ്: മെയ് 7 വ്യാഴാഴ്ച്ച യുഎഇയിൽ പൊതുവേ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി. ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി പ്രവചിച്ചു.
നേരിയതോ മിതമായതോ ആയ കാറ്റ് വീശാനിടയുണ്ട്. മണിക്കൂറിൽ 10-25 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും. പിന്നീട് ഇത് 35 കിലോമീറ്റർ വേഗതയിൽ വരെ എത്താനിടയുണ്ട്. രാജ്യത്ത് താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 42 ഡിഗ്രി സെൽഷ്യസും ദുബായിൽ 40 ഡിഗ്രി സെൽഷ്യസും വരെ മെർക്കുറി ഉയരും. അബുദാബിയിൽ 26 ഡിഗ്രി സെൽഷ്യസും ദുബായിൽ 28 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 21 ഡിഗ്രി സെൽഷ്യസുമായിരിക്കും കുറഞ്ഞ താപനിലയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.






