ദുബായ്: യുഎഇയിലെ തീരപ്രദേശങ്ങളിൽ താപനില നേരിയ തോതിൽ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മെയ് 8 വെള്ളിയാഴ്ച യുഎഇയിൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന്.നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി പ്രവചിക്കുന്നു. തീരപ്രദേശങ്ങളിൽ താപനിലയിൽ നേരിയ കുറവുണ്ടാകും. അബുദാബിയിൽ താപനില 28°C വരെയും ദുബായിൽ 29°C വരെയും ഷാർജയിൽ 26°C വരെയും താപനില കുറയും.
രാജ്യത്തെ എമിറേറ്റുകളിലെല്ലാം പരമാവധി താപനില 40°C ആയി ഉയരും. വ്യാഴാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില ഷാർജയിലെ കൽബയിൽ 45.2°C ആയിരുന്നു. കടലിനു മുകളിലൂടെ വടക്കുപടിഞ്ഞാറൻ കാറ്റ് വീശും. നേരിയതോ മിതമായതോ ആയ രീതിയിലായിരിക്കും കാറ്റ് വീശുക.






