കുവൈത്ത് എയർപോർട്ടിൽ ഇന്ത്യക്കാരന്റെ മരണം സംഭവിച്ചത് : ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മുംബൈയിലേക്ക് യാത്ര പോകാനിരിക്കെ

Indian man dies at Kuwait airport as he was about to travel to Mumbai to attend relatives wedding

കുവൈത്തിൽ ഇന്നലെ ജൂൺ 3 ന് ഇറാന്റെ ആക്രമണത്തിലുണ്ടായ ഇന്ത്യക്കാരന്റെ മരണം സംഭവിച്ചത് ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മധ്യപ്രദേശിലേക്ക് യാത്ര പോകാനായി കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നെന്ന് അധികൃതർ പറഞ്ഞു.

മധ്യപ്രദേശിലെ ഉജ്ജൈൻ ജില്ലയിൽ താമസിക്കുന്ന മൻസൂർ അഹമ്മദ് 55 കാരനായ അദ്ദേഹം ബുധനാഴ്ച രാവിലെ 7.30 ഓടെ കുവൈത്തിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തിൽ കയറേണ്ടതായിരുന്നു, അതിനുശേഷം അദ്ദേഹം സ്വന്തം നാട്ടിലേക്ക് ട്രെയിനിൽ പോകേണ്ടതായിരുന്നു. റെയിൽവേ സ്റ്റേഷനിൽ അദ്ദേഹത്തെ സ്വീകരിക്കാൻ കുടുംബം പദ്ധതിയിട്ടിരുന്നു.

ഏകദേശം 30 വർഷത്തോളം മൻസൂർ കുടുംബം പോറ്റാൻ കുവൈറ്റിൽ ഒരു തയ്യൽക്കാരനായി ജോലി ചെയ്തു. ഇന്നലെ ചൊവ്വാഴ്ച അദ്ദേഹത്തിന്റെ 18 വയസ്സുള്ള മകൻ അദ്ദേഹത്തോട് സംസാരിച്ചിരുന്നു. അത് അവരുടെ അവസാന സംഭാഷണമാകുമെന്ന് അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ അകാല മരണം ആ കുടുംബത്തിന്റെ മുഴുവൻ പദ്ധതികളെയും തകർത്തു കളഞ്ഞു,. മൻസൂറിന് ഭാര്യ, മകൻ, രണ്ട് പെൺമക്കൾ, വൃദ്ധയായ അമ്മ എന്നിവരുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!