യാസ് ദ്വീപിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം

അബുദാബി: യുഎഇയിൽ തീപിടുത്തം. യാസ് ദ്വീപ് പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അബുദാബി പോലീസും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയതായി അധികൃതർ അറിയിച്ചു.

തീപിടുത്തത്തിന്റെ കാരണമോ, നാശനഷ്ടത്തിന്റെ വ്യാപ്തിയോ, എന്തെങ്കിലും പരിക്കുകളോ ആളപായമോ സംഭവിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കണമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളോ കിംവദന്തികളോ പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
error: Content is protected !!