ദുബായ്-അൽ ഐൻ റോഡിനെ ഔദ് മേത്ത സർവീസ് റോഡുമായി ബന്ധിപ്പിക്കുന്ന പുതിയ ടണൽ തുറന്നു.
260 മീറ്റർ നീളമുള്ള ഈ സിംഗിൾ ലെയ്ൻ ടണലിലൂടെ മണിക്കൂറിൽ 1,200 വാഹനങ്ങൾക്ക് വരെ കടന്നുപോകാൻ സാധിക്കും. ദുബായ്-അൽ ഐൻ റോഡിൽ നിന്ന് ഔദ് മേത്ത സർവീസ് റോഡിലേക്കുള്ള ഗതാഗതം കൂടുതൽ സുഗമമാക്കാനും, വാഹനങ്ങൾ മാറിപ്പോകുമ്പോഴുണ്ടാകുന്ന ഗതാഗതക്കുരുക്കും അപകട സാധ്യതകളും കുറയ്ക്കാനുമാണ് ഈ പദ്ധതി.
ضمن مشروع تطوير شارعي عود ميثاء والأصايل، افتتحت هيئة الطرق والمواصلات نفقاً جديداً للمركبات يخدم الحركة المرورية القادمة من شارع دبي – العين باتجاه شارع الخدمات لعود ميثاء، ويسهم في معالجة التداخلات المرورية وتعزيز انسيابية الحركة على المسار.
ويأتي النفق ضمن جهود الهيئة… pic.twitter.com/0qaDvU96iC
— RTA (@rta_dubai) August 8, 2026
ഈ പ്രദേശത്തെ റോഡ് ശൃംഖല മെച്ചപ്പെടുത്തുന്നതിനായി ആർ.ടി.എ നടപ്പിലാക്കുന്ന വിപുലമായ വികസന പദ്ധതികളുടെ ഭാഗമായാണ് തുരങ്ക നിർമ്മാണം പൂർത്തിയാക്കിയത്.
ദുബായിലെ റോഡ് ശൃംഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഡ്രൈവർമാർക്ക് തടസ്സമില്ലാത്ത യാത്രാനുഭവം നൽകുന്നതിനും ഈ പദ്ധതി സഹായകരമാകുമെന്ന് ആർ.ടി.എ വ്യക്തമാക്കി.






