യുഎഇയിലെ പ്രമുഖ ജ്വല്ലറി ബ്രാൻഡായ നിഷ്ക, ഇന്ത്യയിലെ ആദ്യ ഷോറൂമുമായി കോഴിക്കോട് എത്തുന്നു.
ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ മറക്കാനാകാത്ത ആഘോഷങ്ങളാക്കുക എന്ന ആശയം മുന്നോട്ടു വയ്ക്കുന്ന, പ്രീമിയം ജ്വല്ലറി ബ്രാൻഡായ നിഷ്ക മൊമെന്റ്സ് ജ്വല്ലറി ഔദ്യോഗികമായി തങ്ങളുടെ ഇന്ത്യൻ യാത്രയ്ക്ക് തുടക്കം കുറിച്ചു.
ഓഗസ്റ്റ് 7ന്, കോഴിക്കോട് വെച്ചായിരുന്നു ഗംഭീരമായ ബ്രാൻഡ് ലോഞ്ച് ഇവന്റ് നടന്നത്. മാധ്യമപ്രവർത്തകർ,വ്യവസായ പ്രതിനിധികൾ, വിശിഷ്ട്ട അതിഥികൾ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ, ചെയർമാൻ നിഷിൻ തസ്ലിം സി.എം.,മാനേജിംഗ് ഡയറക്ടർ റിസ്വാൻ ഷിരാസ് സി.എം.,ഡയറക്ടർ റോഷൻ ഫവാസ് സി.എം., കൊ-ചെയർമാൻ വി. എ. ഹസ്സൻ (ഫ്ലോറ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്, എസ്. ബി. കെ. റിയൽ എസ്റ്റേറ്റ്)എന്നിവർ സംസാരിച്ചു. യുഎഇ-ൽ നിന്ന് ഇന്ത്യയിലേക്കുള്ള ബ്രാൻഡിന്റെ യാത്ര അവർ പങ്കുവെക്കുകയും നിഷ്കയുടെ ദീർഘകാല വളർച്ചാ പദ്ധതികൾ വിശദീകരിക്കുകയും ചെയ്തു.
കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ ദുബൈ, ഷാർജ, അബുദാബി എന്നീ ഷോറുമുകളിലൂടെ, ജനഹൃദയങ്ങൾ കീഴടക്കി യു. എ. ഇ യിലെ ഏറ്റവും വിശ്വസ്ഥമായ ജ്വല്ലറികളിലൊന്നായി മാറിയ ബ്രാൻഡ് ആണ് നിഷ്ക. കോഴിക്കോട് ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യ ഷോറൂമിന് പിന്നാലെ, തലശ്ശേരിയിലും ബംഗളൂരുവിലും നിഷ്കയുടെ പുതിയ ഷോറൂമുകൾ ഉടൻ എത്തുന്നു. ഇതോടെ ദേശീയ തലത്തിലും ശക്തമായ സാന്നിധ്യം ഉറപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് നിഷ്ക ജ്വല്ലറി. 2040 ആകുമ്പോഴേക്കും വിവിധ രാജ്യങ്ങളിലായി 100 ഷോറൂമുകളുള്ള ഒരു ആഗോള ജ്വല്ലറി ബ്രാൻഡ് ആയി മാറുക എന്ന ലക്ഷ്യത്തിലേക്കാണ് നിഷ്ക നടന്നടുക്കുന്നത്.
ബ്രാൻഡ് ലോഞ്ചിന് അനുബന്ധമായി നടന്ന പ്രസ്സ് മീറ്റിൽ സംസാരിക്കവെ, സത്യസന്ധമായ വിലനിർണ്ണയം, പ്രീമിയം ഡിസൈനുകൾ, സർട്ടിഫൈഡ് ഗുണനിലവാരം, ഉയർന്ന ഷോപ്പിങ് അനുഭവം, എന്നിവയിലൂടെ ഇന്ത്യൻ ജ്വല്ലറി അനുഭവത്തെ പുനർനിർവചിക്കുക എന്നതാണ് നിഷ്കയുടെ ലക്ഷ്യം എന്ന് നിഷ്കയുടെ പ്രതിനിധികൾ വ്യക്തമാക്കി. അന്താരാഷ്ട്രതലത്തിൽ വിജയത്തിന് അടിത്തറയിട്ട നിഷ്കയുടെ വിശ്വാസ്യതയും മൂല്യങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ട്, ഇന്ത്യയിലും തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുവാനുള്ള ബ്രാൻഡിന്റെ ദീർഘകാല കാഴ്ച്ചപ്പാടും അവർ പങ്കുവെച്ചു.
നിഷ്ക മൊമെന്ററസ് ജ്വല്ലറിയുടെ ഇന്ത്യയിലെ ആദ്യ മാവൂർ റോഡ് ഷോറൂമിന്റെ ഗ്രാൻഡ് ലോഞ്ച്, ഓഗസ്റ്റ് 29ന്, വൈകുന്നേരം 4:00 മണിക്ക്, കോഴിക്കോട് മാവൂർ റോഡിൽ നടക്കുമെന്നും കമ്പനി അറിയിച്ചു.
പ്രശസ്ത സിനിമാ താരം തമന്ന ഭാട്ടിയ ഷോറൂം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഇത് ഇന്ത്യൻ വിപണിയിലേക്കുള്ള ബ്രാൻഡിന്റെ വിപുലീകരണത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറും.
ഉപഭോക്താക്കൾക്ക് ഒരു അന്താരാഷ്ട്ര ജ്വല്ലറി ഷോപ്പിംഗ് അനുഭവം നൽകുന്നതിനായി രൂപകൽപ്പന ചെയ്ത പുതിയ ഷോറൂമിൽ, സ്വർണ്ണം, ഡയമണ്ട്, എന്നിവയുടെ വിപുലമായ ശേഖരമാകും ലഭ്യമാവുക. വയനാട്ടിൽ നിന്ന് ലോകത്തേക്ക് വളർന്ന മൊറിക്കാപ്പ് ഗ്രൂപ്പിന്റെ വിശ്വാസ പാരമ്പര്യം തുടരുന്ന ബ്രാൻഡാണ് നിഷ്ക മൊമെൻ്റസ് ജ്വല്ലറി.
GRAND LAUNCH BY തമന്നാ ഭാട്ടിയ | ഓഗസ്റ്റ് 29 | വൈകുന്നേരം 4 മണിക്ക് മാവൂർ റോഡ് – കോഴിക്കോട്
www.nishkajewellery.com






