യാത്രാ സൗകര്യം കൂടുതൽ വിപുലമാകുന്നതിനൊപ്പം, ദുബായിലേക്കുള്ള യാത്രയുടെ തീയതി പരിധിയില്ലാതെ സൗജന്യമായി മാറ്റാനുള്ള അവസരവുമായി എമിറേറ്റ്സ്.
ഓഗസ്റ്റ് 10 മുതൽ ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് തങ്ങളുടെ യാത്രാ തീയതികൾ സർവീസ് ചാർജുകളില്ലാതെ എത്ര തവണ വേണമെങ്കിലും മാറ്റാം (Economy Saver, Flex, Business Special, Saver, Flex നിരക്കുകളിൽ ഇത് ലഭ്യമാണ്).
ദുബായ് സർവീസുകൾ റദ്ദാക്കുമ്പോഴുള്ള ഫീസ് വെട്ടിക്കുറച്ചിട്ടുണ്ട്. ഇക്കോണമി ക്ലാസിൽ ഓഫർ അനുസരിച്ച് $25 മുതൽ $50 വരെയും, ബിസിനസ് ക്ലാസിൽ $25 മുതൽ $50 വരെയുമായി നിരക്കുകൾ കുറച്ചിട്ടുണ്ട്.
സംഘർഷ സാധ്യതകൾ നിലനിൽക്കുന്ന സാഹചര്യങ്ങളിൽ സാമ്പത്തിക സംരക്ഷണം നൽകുന്ന സമഗ്ര ട്രാവൽ കവറും എമിറേറ്റ്സ് അവതരിപ്പിച്ചിട്ടുണ്ട്. സംഘർഷ മേഖലകളിൽ എമർജൻസി മെഡിക്കൽ ചെലവുകൾക്കായി $25,000 വരെയും, 30 ദിവസം വരെ സൗജന്യമായി യാത്ര നീട്ടിവെക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കും.
എയർസ്പേസ് അടയ്ക്കൽ പോലുള്ള അപ്രതീക്ഷിത തടസ്സങ്ങൾ ഉണ്ടായാൽ പകരം വിമാനങ്ങൾ ലഭ്യമാക്കുകയോ അഡീഷണൽ ചാർജുകളില്ലാതെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയോ ചെയ്യും.
ഓഗസ്റ്റ് 31 വരെ സ്കൈവാർഡ്സ് അംഗങ്ങൾക്ക് സിൽവർ, ഗോൾഡ്, പ്ലാറ്റിനം സ്റ്റാറ്റസുകളിലേക്ക് ഉയരാൻ 20 ശതമാനം കുറവ് ടയർ മൈലുകൾ (Tier Miles) മതിയാകും. ക്യാഷ് + മൈൽസ് ഓപ്ഷനുകളിലും അധിക ആനുകൂല്യങ്ങൾ ലഭിക്കും.





