രാജകീയം: മമ്മൂട്ടിയുടെ 50 വർഷത്തെ സിനിമാ യാത്രയ്ക്ക് ഗൾഫ് നാടിന്റെ ആദരം

Royal Tribute: Gulf nations honor Mammootty's 50-year cinematic journey.

ഇന്ത്യൻ സിനിമയിലെ മഹാനടൻ മമ്മൂട്ടിയുടെ അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തെ ആദരിച്ചുകൊണ്ട് സംഘടിപ്പിച്ച ‘രാജകീയം’ മെഗാ സാംസ്കാരിക-സംഗീത സായാഹ്നം യു.എ.ഇയിലെ സിനിമാ പ്രേമികൾക്ക് അവിസ്മരണീയ അനുഭവമായി. വൈകുന്നേരം ഷാർജ എക്സ്പോ സെന്ററിൽ നടന്ന പരിപാടിയിൽ പതിനായിരക്കണക്കിന് മമ്മൂട്ടി ആരാധകരും പ്രവാസികളുമാണ് ഒഴുകിയെത്തിയത്.

അടൂർ ഗോപാലകൃഷ്ണൻ, സിദ്ധിഖ്, രമേഷ് പിഷാരടി, രമ്യാ നമ്പീശൻ, അനു സിത്താര തുടങ്ങി ചലച്ചിത്ര രംഗത്തെ പ്രമുഖരും വേദിയിൽ പങ്കാളികളായി.
സ്റ്റീഫൻ ദേവസ്സിയുടെ നേതൃത്വത്തിൽ നടന്ന സംഗീത പരിപാടിയിൽ മധു ബാലകൃഷ്ണൻ, ജ്യോത്സ്ന, നിത്യ മാമ്മൻ, അരവിന്ദ് വേണുഗോപാൽ തുടങ്ങിയവർ മമ്മൂട്ടി ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങൾ ആലപിച്ചു.

മലയാള സിനിമയ്ക്ക് മമ്മൂട്ടി നൽകിയ സംഭാവനകളെയും അദ്ദേഹത്തിന്റെ മികച്ച കഥാപാത്രങ്ങളെയും അനുസ്മരിച്ചുകൊണ്ടുള്ള വീഡിയോ – സംഗീത ആവിഷ്കാരവും, സിനിമയും സംഗീതവും നൊസ്റ്റാൾജിയയും ഒത്തുചേർന്ന ഈ രാജകീയ സായാഹ്നം ഗൾഫിലെ മലയാളി പ്രേക്ഷകർക്ക് തികച്ചും അവിസ്മരണീയമായ ഒന്നായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!