ഹോർമുസ് കടലിടുക്കിലൂടെ (Strait of Hormuz) സഞ്ചരിക്കുകയായിരുന്ന എൽ.പി.ജി (LPG) ടാങ്കർ കപ്പലിൽ അജ്ഞാത പ്രൊജക്ടൈലുകളുടെ (മിസൈൽ/ഡ്രോൺ) അവശിഷ്ടങ്ങൾ (Projectile Debris) പതിച്ചതായി യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) അറിയിച്ചു.
അപകടത്തിൽ കപ്പലിലെ ജീവനക്കാർക്കാർക്കും പരിക്കേറ്റിട്ടില്ലെന്നും പരിസ്ഥിതി നാശനഷ്ടങ്ങളോ എണ്ണച്ചോർച്ചയോ ഉണ്ടായിട്ടില്ലെന്നും UKMTO റിപ്പോർട്ട് ചെയ്തു. സുരക്ഷാ പരിശോധനകൾക്ക് ശേഷം കപ്പൽ അടുത്ത തുറമുഖത്തേക്കുള്ള യാത്ര തുടർന്നു.
സംഭവിച്ച ആക്രമണത്തിന്റെ സ്വഭാവത്തെക്കുറിച്ചും അവശിഷ്ടങ്ങൾ ഏത് തരത്തിലുള്ള ആയുധത്തിന്റേതാണെന്നതിനെക്കുറിച്ചും അധികൃതർ അന്വേഷണം ആരംഭിച്ചു.
ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന മറ്റ് വാണിജ്യ കപ്പലുകൾ അതീവ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ നീക്കങ്ങൾ കണ്ടാൽ ഉടൻ അറിയിക്കണമെന്നും UKMTO മുന്നറിയിപ്പ് നൽകി.






