ദുബായിൽ അനധികൃതമായി രാസമാലിന്യം തള്ളി: 18 പേർ അറസ്റ്റിൽ; 17 ടാങ്കറുകൾ പിടിച്ചെടുത്തു

Incident of illegal chemical waste dumping in Dubai: 18 people arrested; 17 tankers seized.

അംഗീകൃതമല്ലാത്ത ഇടങ്ങളിൽ മലിനജലവും പെട്രോകെമിക്കൽ മാലിന്യങ്ങളും അനധികൃതമായി തള്ളിയ സംഭവത്തിൽ 18 പേരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ച 17 ടാങ്കർ ലോറികളും പൊലീസ് പിടിച്ചെടുത്തു.

ദുബായ് പൊലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കീഴിലുള്ള എൻവിറോൺമെന്റൽ ക്രൈംസ് വിഭാഗം, ദുബായ് മുനിസിപ്പാലിറ്റി, ദുബായ് എൻവിറോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് അതോറിറ്റി എന്നിവർ സംയുക്തമായാണ് റെയ്ഡ് നടത്തിയത്.

പെട്രോകെമിക്കൽ മാലിന്യങ്ങൾ, ഡ്രെയിനേജ് മാലിന്യങ്ങൾ എന്നിവ അധികൃതർ നിർദ്ദേശിച്ചിട്ടുള്ള അംഗീകൃത സംസ്‌കരണ കേന്ദ്രങ്ങളിൽ (Designated locations) മാത്രമേ തള്ളാവൂ എന്ന് പൊലീസ് വ്യക്തമാക്കി.

പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയാകുന്ന തരത്തിൽ മാലിന്യങ്ങൾ തള്ളുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ ശക്തമായ നിയമനടപടികൾ തുടർന്നും സ്വീകരിക്കുമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!