ഇറാന്റെ ഡിഫൻസ് ആൻഡ് ആംഡ് ഫോഴ്സസ് ലോജിസ്റ്റിക്സ് മന്ത്രാലയത്തിന് (MODAFL) നിയമവിരുദ്ധമായി ആയുധങ്ങളും ഡ്രോൺ-മിസൈൽ ഭാഗങ്ങളും എത്തിച്ചുനൽകിയ 10 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യു.എസ് ട്രഷറി ഉപരോധം പ്രഖ്യാപിച്ചു.
ഇറാനെതിരെയുള്ള യു.എസിന്റെ സാമ്പത്തിക സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമായാണ് “ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്” എന്ന പേരിൽ ഈ നടപടി കൈക്കൊണ്ടിരിക്കുന്നത്.
ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ (UAVs) എന്നിവയുടെ നിർമ്മാണത്തിനും ഗവേഷണത്തിനും നേതൃത്വം നൽകുന്നത് MODAFL ആണെന്ന് യു.എസ് ട്രഷറി വെബ്സൈറ്റ് വ്യക്തമാക്കി.
ഇറാന്റെ സൈനിക ശേഷിയും ആയുധ ശൃംഖലകളും തകർക്കുക, അന്താരാഷ്ട്ര സാമ്പത്തിക ഇടപാടുകളിൽ നിന്ന് ഇവരെ വിച്ഛേദിക്കുക എന്നിവയാണ് ഉപരോധത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്.






