റിയാദിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് നേഴ്സറിക്കും മെഡിക്കൽ ക്ലിനിക്കിനും കേടുപാടുകൾ; ആളപായമില്ല

Nursery and medical clinic damaged by falling missile debris in Riyadh

റിയാദിൽ ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സൗദി വ്യോമപ്രതിരോധ സേന തടഞ്ഞുതകർക്കുന്നതിനിടെ, അതിന്റെ അവശിഷ്ടങ്ങൾ (Shrapnel) പതിച്ച് കുട്ടികളുടെ നേഴ്സറിക്കും മെഡിക്കൽ ക്ലിനിക്ക് സമുച്ചയത്തിനും നാശനഷ്ടങ്ങൾ സംഭവിച്ചതായി സൗദി സിവില്‍ ഡിഫൻസ് (Civil Defence) ഇന്ന് വ്യാഴാഴ്ച സ്ഥിരീകരിച്ചു.

റിയാദിന് നേരെ വന്ന ബാലിസ്റ്റിക് മിസൈൽ സൗദി വ്യോമസേന വിജയകരമായി പ്രതിരോധിച്ചെങ്കിലും, തകർന്ന മിസൈലിന്റെ അവശിഷ്ടങ്ങൾ നഗരത്തിലെ ചില കെട്ടിടങ്ങൾക്ക് മുകളിൽ വീഴുകയായിരുന്നു.

കുട്ടികളുടെ നേഴ്സറിക്കും ഒരു മെഡിക്കൽ ക്ലിനിക്ക് കോംപ്ലക്സിനുമാണ് മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് നാശനഷ്ടം സംഭവിച്ചത്. സംഭവസ്ഥലത്ത് ഉടൻ തന്നെ സുരക്ഷാ സേനയും സിവില്‍ ഡിഫൻസും എത്തി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!