റാസൽഖൈമയിൽ കാണാതായ യു.എ.ഇ സ്വദേശിനി ശൈഖയെ (Sheikha) മരിച്ച നിലയിൽ കണ്ടെത്തിയതായി റാസൽഖൈമ പൊലീസ് ഇന്ന് വ്യാഴാഴ്ച സ്ഥിരീകരിച്ചു. മുൻപ് ഇവർക്കായി പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി തിരച്ചിൽ ആരംഭിച്ചിരുന്നു.
ഇവരുടെ വേർപാടിൽ റാസൽഖൈമ പൊലീസ് കുടുംബാംഗങ്ങളോട് ആഴത്തിലുള്ള അനുശോചനവും സഹതാപവും അറിയിച്ചു.
ചികിത്സ ആവശ്യമായ പ്രത്യേക ആരോഗ്യസ്ഥിതിയിലുള്ള ഇവരെ കാണാതായതിനെ തുടർന്ന് വിവരങ്ങൾ നൽകണമെന്ന് അഭ്യർത്ഥിച്ച് പൊലീസ് നേരത്തെ വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചോ മറ്റ് വിശദാംശങ്ങളോ അധികൃതർ നിലവിൽ പുറത്തുവിട്ടിട്ടില്ല.






