യു.എ.ഇയിൽ കൊ ല പാ തകക്കേസുകളിൽ കൊല്ലപ്പെട്ടയാളുടെ അവകാശികൾ ‘ഖിസാസ്’ (Qisas – ശിക്ഷാപരമായ പകരത്തിന് വീട്ടൽ) അവകാശം വേണ്ടെന്നുവെച്ചാലും (Waived) പ്രതികൾക്ക് ലഭിക്കുന്ന കുറഞ്ഞ തടവുശിക്ഷ 15 വർഷമായി ഉയർത്തി. രാജ്യത്തെ ക്രിമിനൽ ശിക്ഷാ നിയമത്തിൽ (Crimes and Penalties Law) വരുത്തിയ ഭേദഗതികളിലാണ് ഈ സുപ്രധാന തീരുമാനം.
പുതിയ ഫെഡറൽ ഡിക്രി നിയമപ്രകാരം ക്രിമിനൽ ശിക്ഷാ നിയമത്തിലെ ആർട്ടിക്കിൾ 384, ക്ലോസ് (3) ആണ് ഭേദഗതി ചെയ്തത്.
ഇരയുടെ അവകാശികൾ മാപ്പ് നൽകുകയോ ഖിസാസ് അവകാശം വേണ്ടെന്നുവെക്കുകയോ ചെയ്യുന്ന കേസുകളിൽ പ്രതികൾക്ക് മുൻപ് ലഭിച്ചിരുന്ന കുറഞ്ഞ തടവുശിക്ഷ 7 വർഷത്തിൽ നിന്ന് 15 വർഷമായി ഉയർത്തി. പരമാവധി തടവുശിക്ഷ 15 വർഷത്തിൽ നിന്ന് 20 വർഷമായും വർദ്ധിപ്പിച്ചു.
വിചാരണയുടെ ഏത് ഘട്ടത്തിലും അല്ലെങ്കിൽ ശിക്ഷ നടപ്പാക്കുന്നതിന് മുൻപും ഇരയുടെ കുടുംബം ഖിസാസ് അവകാശം ഒഴിവാക്കിയാൽ പുതിയ ശിക്ഷാ വ്യവസ്ഥ (15 മുതൽ 20 വർഷം വരെ തടവ്) പ്രാബല്യത്തിൽ വരും.
ഇരയുടെ കുടുംബം മാപ്പ് നൽകിയാലും ക്രിമിനൽ കുറ്റകൃത്യങ്ങളിൽ വ്യക്തമായ നിയമപരമായ ശിക്ഷയും പൊതുസുരക്ഷയും ഉറപ്പാക്കുക എന്നതാണ് ഈ നിയമമാറ്റത്തിന്റെ ലക്ഷ്യം.





