തുറന്നുകിടക്കുന്ന കിണറുകൾ സുരക്ഷിതമാക്കാൻ യുഎഇയിൽ അടിയന്തര സുരക്ഷാ കാമ്പെയ്ൻ

Urgent safety campaign to secure open wells

ഫുജൈറയിൽ കിണറ്റിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തിയ സംഭവത്തിന് പിന്നാലെ യു.എ.ഇയിൽ വ്യാപക സുരക്ഷാ പരിശോധന; ഉപേക്ഷിക്കപ്പെട്ട കിണറുകൾ മൂടാൻ കർശന നിർദ്ദേശം

ഫുജൈറ മെറാഷിദ് ജില്ലയിലെ സ്വകാര്യ കിണറിന് മുകളിൽ സുരക്ഷിതമല്ലാത്ത രീതിയിൽ വെച്ചിരുന്ന തടിപ്പലകകളും കല്ലുകളും തകർന്ന് ഏഴുവയസ്സുകാരനും 25 കാരിയായ വീട്ടുജോലിക്കാരിയും കിണറ്റിലേക്ക് വീഴുകയായിരുന്നു.

ഇരുട്ട നിറഞ്ഞ കിണറ്റിനുള്ളിൽ കുട്ടിയുടെ തല വെള്ളത്തിന് മുകളിൽ പിടിച്ച് നിർത്തി ജീവൻ രക്ഷിക്കാൻ ഈ യുവതി കാണിച്ച ധീരത വലിയ പ്രശംസ പിടിച്ചുപറ്റി. പരിക്കേറ്റ കുട്ടിയെ പിന്നീട് ആശുപത്രി വിട്ടു. എന്നാൽ കുട്ടിയെ രക്ഷിക്കുന്നതിനിടയിൽ കാൽ ഒടിഞ്ഞ യുവതി ചികിത്സയിലാണ്.

കിണറുകളുടെ വായുഭാഗം ശക്തമായ കോൺക്രീറ്റ് മൂടികൾ ഉപയോഗിച്ച് അടയ്ക്കണമെന്നും ചുറ്റും വേലി കെട്ടി സുരക്ഷിതമാക്കണമെന്നും ഫുജൈറ സിവിൽ ഡിഫൻസ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ ഖാലിദ് റബീഅ് അൽ ഹമൂദി മുന്നറിയിപ്പ് നൽകി.

ഫുജൈറ പോലീസ്, സിവിൽ ഡിഫൻസ്, മുൻസിപ്പാലിറ്റി അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ ഫാമുകളിലും ജനവാസ മേഖലകളിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലും തുറന്നുകിടക്കുന്ന കിണറുകൾ കണ്ടെത്തി അവ പൂർണ്ണമായി മൂടാനോ സുരക്ഷിതമാക്കാനോ ഉള്ള പ്രത്യേക പരിശോധനകൾ ആരംഭിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!