അൽ ഐൻ നഗരത്തിലെ മൂന്ന് പുതിയ മേഖലകളിൽ കൂടി ഒക്ടോബർ 26 മുതൽ പെയിഡ് പാർക്കിംഗ് സംവിധാനം പ്രാബല്യത്തിൽ വരുമെന്ന് അബുദാബി മൊബിലിറ്റി (Abu Dhabi Mobility) അറിയിച്ചു.
സ്റ്റാൻഡേർഡ് പാർക്കിംഗ് സ്ഥലങ്ങൾക്ക് മണിക്കൂറിന് 2 ദിർഹം വീതമാണ് ഈടാക്കുക. ‘ദർബ്’ (Darb) ആപ്പ് വഴി പാർക്കിംഗ് ഫീസ് അടയ്ക്കാവുന്നതാണ്.
താമസക്കാർക്കും സന്ദർശകർക്കും ജീവനക്കാർക്കും സ്ഥാപനങ്ങളിലേക്കും സൗകര്യങ്ങളിലേക്കും കൂടുതൽ എളുപ്പത്തിൽ പ്രവേശനം സാധ്യമാക്കുന്നതിനും ഗതാഗത ക്രമീകരണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് ഈ നടപടി.
‘ക്യു മൊബിലിറ്റി’ (Q Mobility) നടപ്പിലാക്കിയ ‘ഫ്രീ ഫ്ലോ പെയിഡ് പാർക്കിംഗ്’ സംവിധാനം വഴി ടിക്കറ്റ് മെഷീനുകളോ മാനുവൽ പേയ്മെന്റുകളോ ഇല്ലാതെ തന്നെ ദർബ് വാലറ്റിൽ (Darb wallet) നിന്ന് തുക തന്നത്താൻ ഈടാക്കപ്പെടും.
പിഴകൾ ഒഴിവാക്കുന്നതിനും തടസ്സമില്ലാത്ത സേവനത്തിനുമായി ദർബ് വാലറ്റിൽ ആവശ്യത്തിന് തുകയുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. ദിവസം പരമാവധി 15 ദിർഹമാണ് ഈടാക്കുക. വർഷം മുഴുവൻ 24 മണിക്കൂറും ഈ പാർക്കിംഗ് സേവനം ലഭ്യമായിരിക്കും.





