ദുബായ്: യുഎഇ സന്ദർശിക്കാൻ എത്തിയ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി ജനുവരി 11വെള്ളി താഴെ പറയുന്ന പരിപാടികളിൽ പങ്കെടുക്കും.
രാവിലെ ദുബായിലെ ലേബർ ക്യാമ്പ് സന്ദർശനം. തൊഴിലാളികളുമായി ആശയ വിനിമയം.
തുടർന്ന് യൂണിവേഴ്സിറ്റി വിദ്യാർത്ഥി കളുമായി ഒരു കൂടിക്കാഴ്ച.
ഉച്ചഭക്ഷണ സമയത്ത് ദുബായിൽ ഐബിപിസി എന്ന ബിസിനസ് പ്രൊഫഷണൽ മേധാവിമാരുടെ പ്രതിനിധികളുമായി അനൗപചാരിക സംഭാഷണം.
വൈകുന്നേരം 4 മണിക്ക് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. ഇൻഡോ അറബ് കൾച്ചറൽ പ്രോഗ്രാമിലെ മുഖ്യാതിഥി ആയിട്ടാണ് രാഹുൽ ഇതിൽ പങ്കെടുക്കുന്നത്. കലാപരിപാടികളും അരങ്ങേറും. രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ നൂറ്റമ്പതാം ജന്മ വാർഷികം പ്രമാണിച്ചു ഇന്ത്യ എന്ന ആശയം മുൻനിർത്തിയാണ് ഈ പ്രോഗ്രാം തയാറാക്കിയിരിക്കുന്നത്. കാൽ ലക്ഷത്തിലധികം ആളുകൾ പങ്കെടുക്കും. ഇതിനകം 15000 ആളുകൾ ഇതിൽ പങ്കെടുക്കാൻ www.rginuae.com എന്ന സൈറ്റിൽ രെജിസ്റ്റെർ ചെയ്തിട്ടുണ്ട്.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ പ്രസിഡന്റ് സാം പിട്രോഡ എല്ലാ പരിപാടികളിലും രാഹുൽ ഗാന്ധിയെ അനുഗമിക്കുന്നുണ്ട്. 1000ൽ അധികം ബസ്സുകളാണ് ആളുകളെ സ്റ്റേഡിയത്തിൽ എത്തിക്കാൻ അണിനിരത്തുന്നത്. കെഎംസിസി സജീവമായി സംഘാടനത്തിൽ പങ്കാളിയാണ്. മൂന്നു പതിറ്റാണ്ടിനു ശേഷമാണ് ഒരു ഉന്നത കോൺഗ്രസ് നേതാവ് യുഎഇ സന്ദർശിക്കുന്നത്.
ജനുവരി 12 ശനിയാഴ്ച രാഹുൽ അബുദാബിയിൽ.
ഞായർ രാവിലെ ഷാർജയിൽ ഭരണാധികാരിയെ കാണാൻ സാധ്യത ഉണ്ടെന്ന് സൂചനയുണ്ട്.