അധിക ലഗ്ഗേജ് കൊണ്ടുപോവാൻ അവസരം ഒരുക്കി എയർ ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന ബൊണാൻസ

റിപ്പബ്ലിക്ക് ദിനം പ്രമാണിച്ച് കൂടുതൽ ലഗേജുകൾ കൊണ്ടു പോകാൻ അവസരം ഒരുക്കി എയർ ഇന്ത്യ. എയർ ഇന്ത്യയുടെ  പ്രത്യേക റിപ്പബ്ലിക്ക് ദിന ബൊണാൻസാ ഓഫർ പ്രഖ്യാപിച്ചു.

മാർച്ച് 23 വരെ ഉള്ള ഈ ഓഫർ പ്രകാരം യു എ ഇയിൽ നിന്നും എക്കണോമി ക്ലാസ്സിൽ 40 ഉം ബിസിനസ് ക്ലാസിൽ 50 കിലോ ലഗ്ഗേജ് കൊണ്ടുവരാൻ സാധിക്കും. ദുബായ്-കോഴിക്കോട്, ഷാർജ-കോഴിക്കോട്, ദുബായ്-മുംബൈ, ദുബായ്-കൊച്ചി സർവീസുകളിലാണ് ഈ ഓഫർ ബാധകമാവുക.

മാർച്ച് 23 വരെയുള്ള ബുക്കിങ്ങിനു മാത്രമേ ഈ ഓഫർ ലഭ്യമാവുകയുള്ളൂ. ജനുവരി 19 മുതൽ മാർച്ച് 23 വരെയുള്ള സർവീസുകളിൽ കോഴിക്കോടേക്കും ജനുവരി 26 മുതൽ മാർച്ച് 23 വരെ കൊച്ചിയിലേക്കും മുംബൈയിലേക്കും ഇത് പ്രകാരം ലഗ്ഗേജ് അധികമായി കൊണ്ടുപോകാം.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: www.airindia.in

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!