ഹൈദർ അലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ റീജൻസി ഗ്രൂപ്പ് അനുശോചിച്ചു.

Hyder Ali Shihab The Regency Group expressed its condolences on their demise.

ദുബായ്: ജാതിമത ഭേദമന്യേ എല്ലാവർക്കും തണലായിരുന്ന, സൗമ്യതയുടെ ആൾരൂപമായിരുന്ന ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അഗാധമായ ദുഃഖംരേഖപ്പെടുത്തുന്നതായി റീജൻസി ഗ്രൂപ്പ് അറിയിച്ചു.

നാട്ടിൽ പോകുന്ന സമയത്തു എത്ര തിരക്കുണ്ടെങ്കിലും പാണക്കാട് സന്ദർശിച്ചു സുഖ വിവരങ്ങൾ അന്വേഷിക്കാതെ മടങ്ങാറില്ല. അദ്ദേഹത്തിന്റ്റെ സൗമ്യതയും വിശുദ്ധിയും നിറഞ്ഞ ജീവിതം എല്ലാവര്ക്കും മാതൃകയാണ്. ജീവിത യാത്രയിലെ വഴികാട്ടിയായിരുന്ന, ദീർഘ കാലത്തെ ആത്മ ബന്ധമുള്ള ഒരു ജേഷ്ടസഹോദരനെയാണ് നഷ്ടമായത് എന്ന് ഗ്രൂപ്പ് ചെയർമാൻ ശംസുദ്ധീൻ ബിൻ മുഹിയുദ്ധീൻ പറഞ്ഞു.

പ്രതിസന്ധികളെ ഇത്ര ആത്മ സംയമനത്തോടെ നേരിടുന്ന മറ്റൊരാളെ നമുക്ക് കാണാനാവില്ല.
വിദഗ്ദ്ധ ചികിത്സക്കായി അമേരിക്കയിൽ പോയ സമയത്തു കൂടെ യാത്ര ചെയ്യാനും ദിവസങ്ങളോളം അദ്ദേഹത്തോടൊപ്പം വളരെ അടുത്ത് ഇടപഴകാനുമായതു ജീവിത ഭാഗ്യമായി കരുതുന്നു. ഇനിയും ഇങ്ങനെയൊരു സദ്ഗുണ സൗഭാഗ്യം സമുദായത്തിനും കേരളീയ സമൂഹത്തിനും ലഭിക്കാൻ നാം എത്രയോ കാത്തിരിക്കേണ്ടി വരും. സമൂഹം മുഴുവൻ അംഗീകരിക്കുന്ന ഒരു മഹാത്മാവിന്റെ വിയോഗം സമൂഹത്തിന് വലിയ നഷ്ടം തന്നെയാണെന്നു ഗ്രൂപ്പ് മാനേജിങ് ഡയറക്‌ടർ ഡോ: അൻവർ അമീൻ പറഞ്ഞു.

നിരവധി തവണ അടുത്തിടപഴകിയപ്പോഴും അദ്ധെഹവുമൊത്തുള്ള യാത്രകളിലും ഒരു കൊച്ചു കുട്ടിയുടെ നിഷ്‌കളങ്കഥയാണ് കാണാനായത്. മറ്റുള്ളവരെ കളിയാക്കുന്ന തമാശകളും ട്രോളുകളും നിറഞ്ഞ ഈ ലോകത്തു. ഒരു നോട്ടം കൊണ്ട് പോലും ആരെയും വിഷമിപ്പിക്കാതിരിക്കാൻ അദ്ദേഹം വളരെ ശ്രദ്ധിച്ചിരുന്നു. യാത്രകളിൽ കിട്ടുന്ന ഒഴിവു സമയങ്ങളിൽ എല്ലാം ദിക്റുകൾ ചെല്ലാനും പരിശുദ്ധ ഖുർആനോ മറ്റു ഗ്രന്ഥങ്ങളോ പാരായണം ചെയ്യാനുമായിരുന്നു അദ്ദേഹം സമയം കണ്ടെത്തിയിരുന്നത് എന്ന് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അബൂബക്കർ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!