ദുബായിലെ അൽ ജദ്ദാഫ് ഏരിയയിൽ ഇന്നലെ രാത്രി 11:45 ഓടെ കാരവാനുകളും മരങ്ങളും ഉൾപ്പടെ തീപിടിച്ചതായി റിപ്പോർട്ട് ലഭിച്ചതായി ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു.
അൽ കരാമ, അൽ റാഷിദിയ സിവിൽ ഡിഫൻസ് സ്റ്റേഷനുകളിൽ നിന്ന് അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി രാത്രി 19 മിനിറ്റുകൊണ്ട് തീപിടിത്തം തീ നിയന്ത്രണ വിധേയമാക്കിയിരുന്നു.
ആറ് മിനിറ്റിനുള്ളിൽ രാത്രി 11.51 ന് അഗ്നിശമന സേന ടീമുകൾ സംഭവസ്ഥലത്തെത്തി. സംഭവത്തിൽ ആളപായമോ മരണമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ശീതീകരണ പ്രവർത്തനങ്ങൾക്ക് ശേഷം കൂടുതൽ അന്വേഷണങ്ങൾക്കായി സൈറ്റ് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിരിക്കുകയാണ്.