സൗദിയിൽ പൊതുസ്ഥലത്ത് വെടിവെച്ച സ്വദേശി പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്ത് വെച്ച് വെടിവെക്കുകയും മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുകയും ചെയ്തതിനാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സൗദിയിലെ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഇത്തരത്തിലുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ റിയാദിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ സംഭവം ആണ്.
റിയാദ് നഗരിക്ക് സമീപം ഹോതാത് ബാനി തമീം ഗവര്‍ണറേറ്റിലാണ് സംഭവം നടന്നത്. സൗദി പൗരൻ തന്റെ കെെവശമുള്ള തോക്ക് കൊണ്ട് ആകശത്തേക്ക് വെടിവെക്കുകയായിരുന്നു. ഇയാളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.