ഗുരുവായൂര്‍ സ്വദേശി ഷാര്‍ജയിൽ കടലില്‍ മുങ്ങിമരിച്ചു.

Guruvayur native drowns in Sharjah

ഗുരുവായൂര്‍ സ്വദേശി ഷാര്‍ജ ഹംരിയ കടലില്‍ മുങ്ങിമരിച്ചു. ഗുരുവായൂര്‍ ഞമനങ്ങാട് പരേതനായ അബൂബക്കറിന്‍റെ മകന്‍ മുഹമ്മദ് എമിലാണ് (24) മരിച്ചത്. ഇന്ന് ബുധനാഴ്ച്ച പുലര്‍ച്ചെ കുടുംബാംഗങ്ങളോടൊപ്പം ഹംരിയ കടലില്‍ കുളിക്കാനിറങ്ങിയ മുഹമ്മദ് എമിലിനെ കാണാതാവുകയായിരുന്നു.

അധികൃതരുടെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. ഫുജൈറയില്‍ സ്വകാര്യ സ്ഥാപനത്തില്‍ 7 മാസമായി ജോലി ചെയ്തു വരികയായിരുന്നു എമിൽ.  യൂണിവേഴ്സിറ്റി ആശുപത്രി മോര്‍ച്ചറയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
error: Content is protected !!