ഇന്ത്യയിൽ ജനസംഖ്യാ നിയന്ത്രണത്തിനായി പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി.

ഇന്ത്യയിൽ ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ട് വരുന്നു. ഈ വിഷയത്തില്‍ ഉടന്‍ നിയമ നിര്‍മ്മാണം നടത്തുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും നിയമ നിര്‍മ്മാണം വൈകില്ലെന്നും മന്ത്രി പറഞ്ഞു. നിയമം കൊണ്ടുവരില്ലെന്ന് നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് വിരുദ്ധമാണ് ഇപ്പോഴത്തെ പ്രസ്താവന. കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ വകുപ്പ് മന്ത്രിയാണ് പ്രഹ്ലാദ് സിങ് പട്ടേല്‍. റായ്പൂരില്‍ ഗരീബ് കല്യാണ്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവും യോഗത്തില്‍ അദ്ദേഹം ഉയര്‍ത്തി. കേന്ദ്രം ശക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ മടിക്കില്ലെന്നും അത്തരം തീരുമാനങ്ങള്‍ എടുക്കേണ്ട സമയത്ത് എടുത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!