യുഎഇയിൽ കുറഞ്ഞ ഇന്ധന വില പ്രാബല്യത്തിൽ വന്നതിനാൽ അജ്മാൻ എമിറേറ്റിലെ ടാക്സി നിരക്കുകളിൽ മാറ്റം വരുത്തുമെന്ന് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി ഇന്ന് ശനിയാഴ്ച പ്രഖ്യാപിച്ചു.
കഴിഞ്ഞ മാർച്ച് മാസത്തെ കിലോമീറ്ററിന് 1.84 ദിർഹം എന്ന നിരക്കിൽ നിന്ന് 2 ഫിൽസ് കുറഞ്ഞ് ഏപ്രിൽ
മാസത്തിൽ ടാക്സി നിരക്ക് കിലോമീറ്ററിന് 1.82 ദിർഹമായി രേഖപ്പെടുത്തുമെന്ന് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി ട്വീറ്റിൽ അറിയിച്ചു.