ദുബായിൽ ‘സ്മാർട്ട് പെഡസ്ട്രിയൻ സിഗ്നലുകൾ’ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചതായി ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ( RTA ) അറിയിച്ചു.
ഇപ്പോൾ 10 പുതിയ സൈറ്റുകളിൽ കൂടി സ്മാർട്ട് പെഡസ്ട്രിയൻ സിഗ്നലുകൾ ആരംഭിക്കും. 2024 ഓടെ മൊത്തം സ്മാർട്ട് പെഡസ്ട്രിയൻ സിഗ്നലുകളുടെ എണ്ണം 28 ആയി വർദ്ധിപ്പിക്കുമെന്നും അതോറിറ്റി അറിയിച്ചു. ആദ്യഘട്ടത്തിൽ ഈ സിഗ്നലുകൾ സ്ഥാപിച്ച സ്ഥലങ്ങളിൽ ഇതുമായി ബന്ധപ്പെട്ട അപകടങ്ങളൊന്നുമില്ലാതെ, കാൽനടയാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തിയതായി അതോറിറ്റി പറഞ്ഞു.
കാൽനട ക്രോസിംഗിൽ കടക്കുമ്പോൾ കാൽനടയാത്രക്കാരുടെ ചലനം മനസ്സിലാക്കി പ്രവർത്തിക്കുന്ന സംവിധാനമാണ് ‘സ്മാർട്ട് പെഡസ്ട്രിയൻ സിഗ്നലുകൾ’