രാഷ്ട്ര സേവനത്തിന്റെ അമ്പതാം വർഷത്തിലേക്ക് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ദൂം

രാഷ്ട്ര സേവനത്തിന്റെ അമ്പതാം വർഷത്തിലേക്ക് ദുബായ് ഭരണാധികാരിയും യു എ ഇ ഉപപ്രധാനമന്ത്രിയും വൈസ് പ്രസിഡണ്ടുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ദൂം കടക്കുന്ന വേളയിൽ രാജ്യം സ്നേഹിക്കുന്ന പ്രിയ ഭരണാധികാരിക്ക് ഹൃദയത്തിൽ തൊട്ട എഴുത്തുമായി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.

“അദ്ദേഹം സ്വന്തം ജനതയാൽ സ്നേഹിക്കപ്പെടുന്നു, മുഴുവൻ ലോകവും അദ്ദേഹത്തെ സ്നേഹിക്കുന്നു. അദ്ദേഹം എന്റെ സഹോദരനാണ്,അധ്യാപകനാണ്,സഹയാത്രികനാണ്.” ശൈഖ് മുഹമ്മദ് ബിൻ സായിദ് എഴുതി.

യു എ ഇ രാഷ്ട്ര രൂപീകരണത്തിനു മുമ്പ് തന്നെ ആരംഭിച്ച രാഷ്ട്ര സേവനമാണ് ഇപ്പോൾ സ്തുത്യർഹമായ അമ്പതാം വർഷത്തിലേക്ക് കടക്കുന്നത്. ശൈഖ് റാഷിദ് ബിൻ സയീദ് അൽ മഖ്ദൂമിന്റെ മൂന്നാമത്തെ മകനായി ജനിച്ച ഇദ്ദേഹം, രാഷ്ട്ര രൂപീകരണം എന്ന സ്വപ്നവുമായി ശൈഖ് സായിദും ശൈഖ് റാഷിദും ആദ്യമായി കണ്ടുമുട്ടിയ യോഗത്തിൽ സന്നിഹിതനായിരുന്നു. ശേഷം 1971 ൽ യു എ ഇ രാഷ്ട്രം രൂപീകരിച്ചപ്പോൾ അതിന്റെ ആദ്യ പ്രതിരോധ മന്ത്രിയായി ശൈഖ് മുഹമ്മദ്.

എമിറേറ്റ്സ് എയർലൈൻ, ദുബായ് തുറമുഖം, ബുർജ് അൽ അറബ്, ദുബായ് ഇന്റർനെറ്റ് സിറ്റി, പാം ഐലന്റ്സ്,ബുർജ്ജ് ഖലീഫ എന്നിങ്ങനെ ലോകത്തിനു മുന്നിൽ അഭിമാനത്തോടെ രാജ്യം ഉയർത്തിക്കാണിക്കുന്ന മിക്ക പദ്ധതികളും ഇദ്ദേഹത്തിന്റെതാണ്. 2006 ലാണ് ഇദ്ദേഹം ദുബായ് ഭരണാധികാരിയാവുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!