ബൈപാർജോയ് ചുഴലിക്കാറ്റ് തീവ്ര ന്യൂനമർദ്ദമായി രാജസ്ഥാനിലേയ്ക്ക്…

Cyclone Byparjoy hits Rajasthan as severe depression

ബൈപാർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിൽ നിന്ന് രാജസ്ഥാനിലേക്ക് കടന്നു. ജലോർ, ചനോഡ്, മാർവർ മേഖലയിൽ രാവിലെ 11 മണിയോടെ ചുഴലിക്കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വേഗതയിലാകും ബൈപാർജോയ് ചുഴലിക്കാറ്റ് വീശിയടിക്കുക.

ദേശീയ ദുരന്ത നിവാരണ സംഘത്തെ ഉൾപ്പെടെ മേഖലയിൽ നിയോഗിച്ചിട്ടുണ്ട്. ​ഗുജറാത്തിൽ കനത്ത നാശം വിതച്ചാണ് ബൈപാർജോയ് രാജസ്ഥാനിലേയ്ക്ക് കടന്നത്. ചുഴലിക്കാറ്റ് കടന്നുപോയ ഗുജറാത്തിലെ കച്ച് സൗരാഷ്ട്ര മേഖലയിൽ ഇന്ന് ശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ തലസ്ഥാനമായ ഡൽഹിയിലും കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തിരുന്നു. ഡൽഹിയിൽ ഇന്നും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!